ജ്വല്ലറി പണമിടപാട്​: 20 കേന്ദ്രങ്ങളിൽ എൽ.ഡി.എഫ്​ വിചാരണ

കാസർകോട്​: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയ എം.സി. ഖമറുദ്ദീൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട്​ എൽ.ഡി.എഫ് ​െസപ്റ്റംബർ 16ന് ജില്ലയിലെ 20 കേന്ദ്രങ്ങളിൽ ജനകീയ വിചാരണ ധർണ നടത്തുമെന്ന്​ എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സതീഷ്​ ചന്ദ്രൻ അറിയിച്ചു. വിവിധ പൊലീസ്​ സ്​റ്റേഷനുകളിലായി എം.എൽ.എക്കെതിരെ 34 കേസുകൾ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. നിക്ഷേപ തട്ടിപ്പിനിരകളായ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരിക്കുകയാണ്​. രാഷ്​ട്രീയ സ്വാധീനവും എം.എൽ.എ പദവിയും ദുരുപയോഗപ്പെടുത്തി നിക്ഷേപ തട്ടിപ്പുനടത്തിയ എം.എൽ.എ പദവിയിൽ തുടരുന്നത് ധാർമികതക്കോ സാമാന്യ നീതിക്കോ നിരക്കുന്നതല്ല. വഖഫ് ഭൂമി നിയമ വിരുദ്ധമായി കച്ചവടം നടത്തിയതിലും എം.എൽ.എ പ്രതിസ്ഥാനത്താണ്. തട്ടിപ്പുകളെ നിസ്സാരവത്​കരിക്കുന്ന ലീഗ് നേതൃത്വം ഖമറുദ്ദീനെ യു.ഡി.എഫ് ജില്ല ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ചെയ്തതെന്നും ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.