കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയ എം.സി. ഖമറുദ്ദീൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് െസപ്റ്റംബർ 16ന് ജില്ലയിലെ 20 കേന്ദ്രങ്ങളിൽ ജനകീയ വിചാരണ ധർണ നടത്തുമെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ അറിയിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി എം.എൽ.എക്കെതിരെ 34 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിക്ഷേപ തട്ടിപ്പിനിരകളായ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരിക്കുകയാണ്. രാഷ്ട്രീയ സ്വാധീനവും എം.എൽ.എ പദവിയും ദുരുപയോഗപ്പെടുത്തി നിക്ഷേപ തട്ടിപ്പുനടത്തിയ എം.എൽ.എ പദവിയിൽ തുടരുന്നത് ധാർമികതക്കോ സാമാന്യ നീതിക്കോ നിരക്കുന്നതല്ല. വഖഫ് ഭൂമി നിയമ വിരുദ്ധമായി കച്ചവടം നടത്തിയതിലും എം.എൽ.എ പ്രതിസ്ഥാനത്താണ്. തട്ടിപ്പുകളെ നിസ്സാരവത്കരിക്കുന്ന ലീഗ് നേതൃത്വം ഖമറുദ്ദീനെ യു.ഡി.എഫ് ജില്ല ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ചെയ്തതെന്നും ആരോപിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 11:59 PM GMT Updated On
date_range 2020-09-15T05:29:03+05:30ജ്വല്ലറി പണമിടപാട്: 20 കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് വിചാരണ
text_fieldsNext Story