കയ്യൂരിൽ 16ൽ 16ഉം എൽ.ഡി.എഫിന്

ചെറുവത്തൂർ: കയ്യൂർ-ചീമേനി പഞ്ചായത്തിൽ 16ൽ 16വാർഡും തൂത്തുവാരി എൽ.ഡി.എഫ് മഹാവിജയം നേടി. 16ൽ 15 വാർഡ് സി.പി.എം സ്ഥാനാർഥികളും ഒരു വാർഡിൽ സി.പി.ഐ സ്ഥാനാർഥിയും വിജയിച്ചു.കഴിഞ്ഞ തവണ നഷ്​ടമായ തിമിരി വാർഡ് യു.ഡി.എഫിൽനിന്നും പിടിച്ചെടുത്തു കൊണ്ടാണ് അവിസ്മരണീയ വിജയം കൊയ്തത്. ഒപ്പം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയായ ചീമേനി ഡിവഷനിലെ മാധവൻ മണിയറയും ജില്ല പഞ്ചായത്ത് കരിന്തളം ഡിവിഷൻ സ്ഥാനാർഥിയായ കെ. ശകുന്തളയും മികച്ച വിജയങ്ങൾ സ്വന്തമാക്കി. വിജയിച്ച സ്ഥാനാർഥികളെ ആനയിച്ച് ചീമേനി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.