കാടങ്കോട് സ്കൂളിന് 1.5 കോടിയുടെ കെട്ടിടം

ചെറുവത്തൂർ: കാടങ്കോട് ഗവ. ഫിഷറീസ് ഹയർ സെക്കൻഡറിക്ക് 1.5 കോടിയുടെ കെട്ടിടം നിർമിക്കുന്നു. ഫിഷറീസ് വകുപ്പ് കിഫ്‌ബിയുടെ ധനസഹായത്തോടെ കേരളത്തിലെ 56 സ്കൂളുകളിൽ നിർമിക്കുന്ന കെട്ടിടങ്ങളിലൊന്നാണിത്. കെട്ടിട നിർമാണോദ്‌ഘാടനം വിഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്കൂളിൽ ഉദ്​ഘാടന ചടങ്ങി​ൻെറ തത്സമയ പ്രദർശനം നടത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ മാധവൻ മണിയറ, ഡി.ഇ.ഒ മനോജ്‌ കുമാർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.