തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ട ധർണ 14ന്

കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നീക്കത്തിനെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് നേതൃത്വത്തിൽ 14ന്​ രാവിലെ പത്തിന് ജില്ലയിലെ മുഴുവൻ പഞ്ചായത്ത് ഓഫിസുകൾക്ക് മുന്നിലും ധർണ നടത്തും. 65 വയസ്സ്​ കഴിഞ്ഞവർക്കും നിയമാനുസൃതം അർഹതപ്പെട്ട തൊഴിൽ നൽകുക, തൊഴിൽ ദിനങ്ങളുടെ എണ്ണം 200 ആക്കി വർധിപ്പിക്കുക, എല്ലാ തൊഴിലാളികൾക്കും ഇ.എസ്.ഐ ബാധകമാക്കുക, കോവിഡ് പ്രതിസന്ധിയുടെ പേരിൽ ഒരു മാസത്തെ ശമ്പളം ധനസഹായമായി മുൻകൂറായി അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതിയെ കാർഷിക മേഖലയുമായി പൂർണമായി ബന്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. വാർത്തസമ്മേളനത്തിൽ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ പി.ജി. ദേവ്, ജനറൽ സെക്രട്ടറിമാരായ ടി.വി. കുഞ്ഞിരാമൻ, കെ.എം. ശ്രീധരൻ, തോമസ് സെബാസ്​റ്റ്യൻ, വുമൺ വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ്​ ലത സതീഷ്, തൊഴിലുറപ്പ് യൂനിയൻ ജില്ല ജനറൽ സെക്രട്ടറി സമീറ ഖാദർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT