സമസ്ത എംപ്ലോയീസ് സന്ദേശയാത്ര 13, 14 തീയതികളിൽ

കാസർകോട്: 'അവകാശസംരക്ഷണത്തിന് ഉദ്യോഗസ്ഥ മുന്നേറ്റം' എന്ന പ്രമേയവുമായി സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ കീഴിൽ ഫെബ്രുവരി 13 ,14 തീയതികളിൽ മഞ്ചേശ്വരം മുതൽ തൃക്കരിപ്പൂർ വരെ സന്ദേശയാത്ര സംഘടിപ്പിക്കും. സംഘടനയുടെ കീഴിൽ നടന്നുവരുന്ന സിവിൽ സർവിസ് ഓറിയ​േൻറഷൻ ക്യാമ്പ്, ഫെബ്രുവരി ഏഴിന് തളങ്കര ഖാസിലേനിൽ നടക്കും. മുഹമ്മദ്കുട്ടി മാസ്​റ്റർ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. സിറാജുദ്ദീൻ ഖാസി ലേൻ, ഇ.കെ. മുഹമ്മദ് കുഞ്ഞി മാസ്​റ്റർ മാങ്ങാട്, റഊഫ് ബാവിക്കര, ബഷീർ മാസ്​റ്റർ മഞ്ചേശ്വരം, റിയാസ് വാഫി മഞ്ചേശ്വരം, അബ്​ദുല്ല ചാല, സമീർ തെക്കിൽ, ഇർഷാദ് ഹുദവി ബെദിര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.