ഫാഷൻ ഗോൾഡ്: മുസ്​ലിംലീഗ് ജില്ല ട്രഷറർ അടക്കം 10 പേർക്കെതിരെ കേസ്​

ഉദുമ: ഫാഷൻ ഗോൾഡ് കേസുമായി ബന്ധപ്പെട്ട മധ്യസ്​ഥ ചർച്ചക്കിടെ പി.അർ.ഒയെ മർദിച്ചെന്ന പരാതിയിൽ മുസ്​ലിം ലീഗ് ജില്ല ട്രഷറർ മാഹിൻ ഹാജി അടക്കം 10 പേർക്കെതിരെ മേൽപറമ്പ് ​െപാലീസ് കേസെടുത്തു. ഫാഷൻ ഗോൾഡ് പി.ആർ.ഒ ടി.കെ. മുസ്തഫയുടെ (50) പരാതിയിലാണ് കേസ്​. മുസ്തഫ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞദിവസം മാഹിൻ ഹാജിയുടെ മേൽപ്പറമ്പിലുള്ള വീട്ടിൽ ഫാഷൻ ഗോൾഡ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മധ്യസ്​ഥ ചർച്ച നടത്തിയിരുന്നു. നിക്ഷേപകരുടെ പ്രതിനിധികളും ജീവനക്കാരുമാണ് യോഗത്തിൽ പങ്കെടുത്തത്. ജ്വല്ലറി തട്ടിപ്പിനിരയായവരുടെ വിവരങ്ങൾ ശേഖരിക്കാൻ മുസ്​ലിം ലീഗ് നേതൃത്വം മാഹിൻ ഹാജിയെ ചുമതലപ്പെടുത്തിയതി​ൻെറ അടിസ്​ഥാനത്തിലായിരുന്നു യോഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT