പൊലീസ് പിന്തുടരുന്നതിനിടെ കാർ അപകടത്തിൽപെട്ടു: പരിശോധനയിൽ കണ്ടെത്തിയത് 10 കിലോ കഞ്ചാവ്

മഞ്ചേശ്വരം: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. പൊലീസ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 10 കിലോ കഞ്ചാവ്. മറിഞ്ഞ കാറില്‍നിന്ന് വില്‍പനക്കാരന്‍ പൊലീസെത്തുംമു​േമ്പ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ മഞ്ചേശ്വരം മൊർത്തണ ബട്ടിപ്പദവിലാണ് കഞ്ചാവ് കടത്തുകയായിരുന്ന സ്വിഫ്റ്റ് കാര്‍ അപകടത്തില്‍പെട്ടത്. കാറില്‍ കഞ്ചാവ് കടത്തുന്നതായി മഞ്ചേശ്വരം അഡീഷനല്‍ എസ്.ഐ ബാലേന്ദ്രന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, കഞ്ചാവുമായി പോവുകയായിരുന്ന കാർ പിന്തുടരുകയായിരുന്നു. റോഡില്‍ മറിഞ്ഞുകിടക്കുകയായിരുന്ന കാര്‍ പൊലീസ് പരിശോധിച്ചപ്പോഴാണ്​ ചാക്കുകളില്‍ സൂക്ഷിച്ച നിലയില്‍ 10 കിലോ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവും കാറും പൊലീസ് കസ്​റ്റഡിയിലെടുത്തു. രക്ഷപ്പെട്ട കഞ്ചാവ് കടത്തുകാരനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സ്​റ്റേഷനിൽവന്ന പൊതുപ്രവർത്തകന് കോവിഡ്; മഞ്ചേശ്വരത്തെ എട്ട് പൊലീസുകാർ ക്വാറൻറീനിൽ മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്​റ്റേഷനിൽ രണ്ടുതവണ എത്തിയ പൊതുപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടത്തെ എട്ട് പൊലീസുകാർ ക്വാറൻറീനിൽ പോയി. കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ സഹായിച്ചിരുന്ന പൊതുപ്രവർത്തകനും പ്രാദേശിക രാഷ്​ട്രീയ നേതാവുമായ യുവാവിനാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇയാൾ സമ്പർക്കം പുലർത്തിയ എട്ട് പൊലീസുകാരോട്​ ക്വാറൻറീനിൽ പോകാൻ നിർദേശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT