കൂട്ട ഉപവാസം

കാസർകോട്​: ശമ്പള പരിഷ്കരണം നടപ്പിലാക്കുക, സ്വിഫ്റ്റ് കമ്പനി നടപ്പിലാക്കി കെ.എസ്.ആർ.ടി.സിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപക്ഷിക്കുക, പിരിച്ചുവിട്ട താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കിനോട് അനുബന്ധിച്ച് കെ.എസ്.ടി വർക്കേഴ്​സ് യൂനിയൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ എം.വി. പത്​മനാഭൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ പി.ജി. ദേവ് മുഖ്യപ്രഭാഷണം നടത്തി. പി.കെ. ഷംസുദ്ദീൻ, ബിജു ജോൺ, കെ.എം. കൃഷ്ണ ഭട്ട്, വിനോദ് ജോസഫ് എന്നിവർ സംസാരിച്ചു. വി. ഗോപാലകൃഷ്ണ കുറുപ്പ് സ്വാഗതവും ജലീൽ മല്ലം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT