ഭെൽ ഇ.എം.എൽ: ബഹുജന സമരം സംഘടിപ്പിക്കും

കാസർകോട്: ഭെൽ ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്​ത സമരസമിതി നടത്തുന്ന സത്യഗ്രഹ സമരം ശക്തമാക്കുന്നതി​ൻെറ ഭാഗമായി കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് ബഹുജന മാർച്ച് നടത്താൻ സമരസമിതിയുടെയും സമര സഹായസമിതിയുടെയും സംയുക്​ത നേതൃയോഗം തീരുമാനിച്ചു. ചെയർമാൻ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.എ. മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. ടി.കെ. രാജൻ, കെ.പി. മുഹമ്മദ് അഷ്റഫ്, അഡ്വ.പി. മുരളീധരൻ, എ. അഹമ്മദ് ഹാജി, ഷരീഫ് കൊടവഞ്ചി, എ. നാരായണൻ, കെ. ഭാസ്കരൻ, മുത്തലിബ് പാറക്കെട്ട്, പി.ഐ.എ. ലത്തീഫ്, ഹനീഫ പാറ, ടി.പി. മുഹമ്മദ് അനീസ്, എ. വാസുദേവൻ, വി. രത്നാകരൻ, കെ.ജി. സാബു, ബി.എസ്. അബ്​ദുല്ല, വി. പവിത്രൻ, ടി.വി. ബേബി, അനിൽ പണിക്കൻ എന്നിവർ സംബന്ധിച്ചു. 35ാം ദിന സമരം മുസ്​ലിം ലീഗ് ജില്ല ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ് അധ്യക്ഷത വഹിച്ചു. എ. അശോക് കുമാർ സ്വാഗതം പറഞ്ഞു. BEL EML SAMARAM ഭെൽ ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്​ത സമരസമിതി നടത്തുന്ന 35ാം ദിവസത്തെ സത്യഗ്രഹ സമരം മുസ്​ലിം ലീഗ് ജില്ല ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT