ധർണ നടത്തി

കാസർകോട്‌: സേവന വേതന വ്യവസ്ഥകൾക്കെതിരെ നിലപാട്‌ സ്വീകരിക്കുന്ന യു.ഡി.എഫി​ൻെറ തൊഴിലാളി വിരുദ്ധ നിലപാട് തുറന്നുകാട്ടാൻ ലോൺ, ഡെപ്പോസിറ്റ് കലക്ടേഴ്സ് യൂനിയൻ കാസർകോട്‌ കേരള ബാങ്കിലേക്ക്‌ മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി. മണിമോഹൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ല പ്രസിഡൻറ്​ ടി.വി. ലിസി അധ്യക്ഷത വഹിച്ചു. ഡി.ബി.ഇ.എഫ്‌ ജില്ല സെക്രട്ടറി രാജൻ, യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്‌. ശിവശങ്കരൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.വി. ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.