മാലിന്യം നീക്കി

കാഞ്ഞങ്ങാട്​: ചെമ്പിലോട്ട് വിവേകാനന്ദ പുരുഷ സ്വയം സഹായ സംഘത്തി​‍ൻെറയും മടിക്കൈ പഞ്ചായത്ത് ആരോഗ്യ ശുചിത്വ സമിതിയുടെയും നേതൃത്വത്തിൽ ചെമ്പിലോട്ട് മുതൽ കല്യാണം വരെ റോഡരികിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു. ഹോസ്ദുർഗ് എസ്.ഐ പി. വിജേഷ് ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് ജെ.എച്ച്.ഐ അനിൽകുമാർ അധ്യക്ഷത വഹിച്ചു. മടിക്കൈ പഞ്ചായത്ത് അംഗങ്ങളായ എ. വേലായുധൻ, എം. രാജൻ, ബാലകൃഷ്ണൻ, പ്രമോദ്, ഹോസ്ദുർഗ് എ.എസ്.ഐ മോഹനൻ, വനിത എസ്.ഐ രൂപ, ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രൻ, ഇ. കൃഷ്ണൻ, സംഘം പ്രസിഡൻറ്​ പി.കെ. വിനോദ് കുമാർ, കെ. ഉഷ എന്നിവർ സംസാരിച്ചു. സംഘം ഭാരവാഹികളായ പി. വിനോദ് കുമാർ, കെ. ഭാസ്കരൻ, എൻ.കെ. രാധാകൃഷ്ണൻ, പി.വി. മധു, പി. മഹേഷ്, കെ.പി. ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.