സഹകരണ മേഖലയെ തകര്‍ക്കുന്ന ​െറഗുലേഷന്‍ ആക്​ട്​ പിന്‍വലിക്കണം

കാഞ്ഞങ്ങാട്: സഹകരണ മേഖലയെ തകര്‍ക്കുന്ന ​െറഗുലേഷന്‍ ആക്​ട്​ പിന്‍വലിക്കണമെന്ന്‌ കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ (സി.​ഐ.ടി.യു) കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല വൈസ്​ പ്രസിഡൻറ്​ സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന ബില്ല്​ പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.വി. തങ്കമണി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ല സെക്രട്ടറി സി. സുരേശന്‍ സംഘടന റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി എ.കെ. ലക്ഷ്​മണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സഹകരണ ജീവനക്കാരുടെ മക്കളില്‍ മികച്ച വിജയം നേടിയ വിദ്യാർഥികളായ കെ. നിത്യാജയശ്രീ, അജ്ഞന പ്രസന്ന, പി. ശിവാനി, മാളവിക വേണുഗോപാല്‍, ഫോക്​ലോർ പുരസ്​കാര ജേതാവ് പി. രാധാകൃഷ്ണന്‍, പൂരക്കളിയില്‍ യുവപ്രതിഭ പുരസ്‌കാരം നേടിയ വി.പി. പ്രശാന്ത് കുമാര്‍ എന്നിവരെ ആദരിച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ശശിധരന്‍, എ.വി. സഞ്ജയന്‍, ബി. കൈരളി, പി. പുഷ്‌കരന്‍, പി. മനോജ്, ലങ്കേഷ്, സി. വിജയന്‍, ജ്യോതി ബസു, എ.കെ. ലക്ഷ്​മണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.വി. തങ്കമണി (പ്രസി​), എ.കെ. ലക്ഷ്​മണന്‍ (സെക്ര), പി. മനോജ് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.