പള്ളത്തൂർ പാലവും പള്ളത്തൂർ-കൊട്ടിയോടി റോഡും മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു

കാസർകോട്​: കർണാടക സംസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ദേലംപാടി പഞ്ചായത്തിലെ പള്ളത്തൂർ പാലത്തി‍ൻെറയും പള്ളത്തൂർ-കൊട്ടിയോടി റോഡി‍ൻെറയും ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. മഴക്കാലത്ത് വെള്ളം കരകവിഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെടുന്ന ചെറിയ പാലം പൊളിച്ചു മാറ്റിയാണ് കാസർകോട്​ വികസന പാക്കേജിൽനിന്ന് അനുവദിച്ച 7.58 കോടി രൂപ ചെലവഴിച്ച് പുതിയ പാലവും റോഡും നിർമിച്ചത്. കാസർകോട്​ വികസന പാക്കേജിൽ പൂർത്തിയാവുന്ന 19ാമത്തെ പാലമാണിത്. പാലം പരിസരത്ത് നടന്ന ചടങ്ങിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. കർണാടക പുത്തൂർ എം.എൽ.എ സഞ്ജീവ മറ്റന്തൂർ വിശിഷ്​ടാതിഥിയായി. കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്‌ സിജി മാത്യു, ദേലംപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ്‌ അഡ്വ. എ.പി. ഉഷ, വൈസ് പ്രസിഡൻറ്‌ ഡി.എ. അബ്​ദുല്ല കുഞ്ഞി, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ പ്രിയ ഹരീഷ്, കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വാസന്തി, പഞ്ചായത്ത്‌ അംഗം താഹിറ ബഷീർ, മുൻ പഞ്ചായത്ത്‌ പ്രസിഡൻറ്‌ എ. മുസ്തഫ, പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാൻ എ. ചന്ദ്രശേഖരൻ, കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡൻറ്‌ സി.കെ. കുമാരൻ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ഗീത മണി, കക്ഷി നേതാക്കളായ എം. മാധവൻ, നന്ദകുമാർ, എം. കൃഷ്ണൻ, സി.എച്ച്. അഷ്‌റഫ്‌ ഹാജി, ബി. പ്രദീപ്‌ കുമാർ എന്നിവർ സംബന്ധിച്ചു. അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.എം. സുരേഷ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. കാസർകോട്​ വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി. രാജ്‌മോഹൻ സ്വാഗതവും അസി. എൻജിനീയർ നവീൻ നാരായൺ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.