എൽ.ഡി.എഫ്​ വികസന മുന്നേറ്റ ജാഥക്ക്​ കാഞ്ഞങ്ങാട്ട്​ സ്വീകരണം നൽകി

എൽ.ഡി.എഫ്​ വികസന മുന്നേറ്റ ജാഥ​ക്ക്​ കാഞ്ഞങ്ങാട്ട്​ സ്വീകരണം നൽകി കാഞ്ഞങ്ങാട്​: മലയോരം മുതൽ തീരദേശംവരെ നീളുന്ന കാഞ്ഞങ്ങാട‌് മണ്ഡലത്തി​‍ൻെറ വികസനത്തുടർച്ചക്ക്​ എൽ.ഡി.എഫിനെ വീണ്ടും അധികാരത്തിലേറ്റണമെന്ന അഭ്യർഥനയുമായെത്തിയ വികസന മുന്നേറ്റ ജാഥ​ക്ക്​ കാഞ്ഞങ്ങാട്ട്​ ഉജ്ജ്വല സ്വീകരണം. കാഞ്ഞങ്ങാട‌് പുതിയ ബസ‌്സ‌്റ്റാൻഡിൽ ജാഥക്ക്​ നൽകിയ സ്വീകരണത്തിൽ വൻ ജനാവലി കാഞ്ഞങ്ങാടേക്ക‌് ഒഴുകിയെത്തി. ബാൻഡ‌് വാദ്യത്തി​‍ൻെറ അകമ്പടിയോടെയാണ്​ ജാഥയെ സ്വീകരിച്ചത്​. സി.പി.എം ജില്ല കമ്മിറ്റി അംഗം വി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ എ. വിജയരാഘവൻ, അംഗങ്ങളായ പി. സതീദേവി, കെ. ലോഹ്യ എന്നിവർ സംസാരിച്ചു. സി.പി.ഐ നേതാവ്​ ബങ്കളം പി. കുഞ്ഞികൃഷ‌്ണൻ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്‌ പൈതൃക നഗരം പദ്ധതി, കാഞ്ഞങ്ങാട്‌ മേൽപാലം, മലയോര ഹൈവേ, കാഞ്ഞങ്ങാട്‌ കൈറ്റ്‌ ബീച്ച്‌, മഞ്ഞംപൊതുകുന്ന്‌ ടൂറിസം തുടങ്ങിയവക്ക്‌ തുടക്കമിട്ടും കെ.എസ്‌.ടി.പി റോഡ്‌, കാഞ്ഞങ്ങാട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌, നിരവധി ഹൈടെക് സ്‌കൂളുകൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ യാഥാർഥ്യമാക്കിയും മുന്നേറുന്ന കാഞ്ഞങ്ങാട്​ ഇക്കുറിയും എൽ.ഡി.എഫിനെ വിജയത്തേരിലേറ്റണമെന്ന്​ ജാഥാ അംഗങ്ങൾ പ്രസംഗത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.