ജനകീയ വികസന വിജ്ഞാനോത്സവം

ചെറുവത്തൂർ: സംസ്ഥാന രൂപവത്കരണത്തിന് ശേഷമുണ്ടായിട്ടുള്ള വികസനവും ജനകീയാസൂത്രണത്തി​ൻെറ 25 വർഷങ്ങളിലൂടെയുള്ള പ്രയാണവും പൊതുസമൂഹത്തിൽ ചർച്ച ചെയ്യുന്നതിനായി ലൈബ്രറി കൗൺസിലി​ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. മുഴുവൻ ലൈബ്രറികളിലും വികസന സെമിനാറും പഞ്ചായത്ത്, നഗര സഭാതലങ്ങളിൽ വികസന സദസ്സുകളുമാണ് ഫെബ്രുവരി 16 മുതൽ 24 വരെയുള്ള കാലയളവിൽ നടക്കുക. വിജ്ഞാനോത്സവത്തി​ൻെറ ഭാഗമായുള്ള ജില്ലതല ശിൽപശാല 15ന് രാവിലെ 9.30ന് കാഞ്ഞങ്ങാട് പി. സ്മാരക ഹാളിൽ നടക്കും. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. ഡോ.പി. പ്രഭാകരൻ (കേരള വികസനത്തി​ൻെറ ചരിത്രവഴികൾ), ഒ.എം. ബാലകൃഷ്ണൻ (നവകേരളത്തിനായി ജനകീയാസൂത്രണം) എന്നിവർ വിഷയാവതരണം നടത്തും. പി. വേണുഗോപാലൻ മോഡറേറ്ററായിരിക്കും. എ. കരുണാകരൻ, കെ.ടി. വിജയൻ എന്നിവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT