നഷ്​ടമായത് പിലിക്കോടി​‍െൻറ പ്രിയമുഖം

നഷ്​ടമായത് പിലിക്കോടി​‍ൻെറ പ്രിയമുഖം ചെറുവത്തൂർ: സി. വിജയൻ മാഷി​‍ൻെറ നിര്യാണത്തോ​െട നഷ്​ടമായത്​ പിലിക്കോടി​‍ൻെറ ഏറ്റവും പ്രിയങ്കരനായ മനുഷ്യനെ. പ്രായം തളർത്താത്ത മനസ്സുമായി പിലിക്കോടി​‍ൻെറ സമസ്ത മേഖകളിലും നിറഞ്ഞ വ്യക്​തിയായിരുന്നു അദ്ദേഹം. 85ലും വിദ്യാഭ്യാസ സാമൂഹിക, സാഹിത്യ, സാംസ്കാരികയിടങ്ങളിലും ഗ്രന്ഥശാല, പെൻഷൻ, അധ്യാപക മേഖലകളിലും പൊതുപ്രവർത്തനത്തിലും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. പിലിക്കോട് ഗ്രാമപഞ്ചായത്തിലെ വികസന സമിതികളിലെ പ്രധാനിയായിരുന്നു. സി.പി.എം അനുഭാവിയായ മാഷ് ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പം എന്നും ചേർന്നുനിന്നിരുന്നു. പിലിക്കോട് സി.ആർ.സി ലൈബ്രറിയുടെ സ്ഥാപക മെംബർ കൂടിയാണ്. വായനയാണ് ജീവിതത്തെ നയിക്കേണ്ടതെന്ന, ഓർമപ്പെടുത്തലാണ് മാഷ് കൊണ്ടുനടന്നത്. നല്ല കർഷകനുമാണെന്ന് മാഷ് പ്രവൃത്തിപഥത്തിൽ തെളിയിച്ചു. മികച്ച നാടക കലാകാരനായ ഇദ്ദേഹം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ കലോത്സവങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്ന വിജയൻ മാഷ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് എഴുതുന്നതിലും പ്രധാനിയായിരുന്നു. കോവിഡ് പ്രോട്ടോകോളിനിടയിലും നിരവധി പേരാണ് വിജയൻ മാഷെ അവസാനമായി കാണാനെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.