ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്ത്​ ബജറ്റ്​ മടിക്കൈ പഞ്ചായത്ത് ബജറ്റ്: കൃഷിക്കും യുവജനക്ഷേമത്തിനും മുൻഗണന

നീലേശ്വരം: മടിക്കൈ ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ വി. പ്രകാശൻ അവതരിപ്പിച്ചു.18, 43, 55, 351 രൂപ വരവും 18, 13, 77, 571 രൂപ ചെലവും വരുന്ന മിച്ച ജനകീയ ബജറ്റാണ് അവതരിപ്പിച്ചത്. മടിക്കൈയുടെ തനത് ജൈവകൃഷി, മൃഗസംരക്ഷണ മേഖലക്കും വൻ തുകയാണ് ബജറ്റിൽ നീക്കി​െവച്ചത്. കൂടാതെ മാലിന്യ നിർമാർജനം, കുടിവെള്ളത്തിനായും പണം നീക്കിവെച്ചിട്ടുണ്ട്. യുവജനക്ഷേമത്തിനായി യൂത്ത് ബ്രിഗേഡുമാരെ സൃഷ്​ടിക്കും. ഓരോ വാർഡിനകത്തും വായനശാലകൾ സ്ഥാപിക്കും. എല്ലാ അംഗൻവാടികളിലും ബയോഗ്യാസ് പ്ലാൻറ്​ സ്ഥാപിക്കും. മടിക്കൈ പഞ്ചായത്തി​‍ൻെറ രൂപവത്​കരണത്തി​‍ൻെറ എഴുപതാം വാർഷികത്തി​‍ൻെറ ഭാഗമായി മടിക്കൈ ഫെസ്​റ്റും നിക്ഷേപ സംഗമവും സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡൻറ്​ എസ്. പ്രീത അധ്യക്ഷത വഹിച്ചു. വിവിധ സ്ഥിരംസമിതി അധ്യക്ഷരായ പി. സത്യ, ടി. രാജൻ, രമ പത്മനാഭൻ, പഞ്ചായത്ത് അംഗങ്ങളായ എ. വേലായുധൻ, എൻ. ബാലകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി കെ.പി. ശശിധരൻ, വി. മധുസൂദനൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ ആദ്യത്തെ ബജറ്റ് അവതരണമാണ് മടിക്കൈ പഞ്ചായത്തിൽ അവതരിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT