കാൽനട പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: അഴിമതി രഹിത ജനപക്ഷ സിവിൽ സർവിസാണ് ഇടതുസർക്കാറി​‍ൻെറ ജനകീയ മുഖമെന്ന് എ.ഐ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി കെ.വി. കൃഷ്ണൻ പറഞ്ഞു. അധ്യാപക സർവിസ് സംഘടന സമരസമിതിയും ആക്​ഷൻ കൗൺസിൽ ഓഫ് സ്​റ്റേറ്റ് എംപ്ലോയീസ് ആൻഡ്​ ടീച്ചേഴ്സി​‍ൻെറയും നേതൃത്വത്തിൽ നടത്തുന്ന കാഞ്ഞങ്ങാട് മേഖലാതല കാൽനട പ്രചാരണ ജാഥകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ല സെക്രട്ടറി കെ. ഹരിദാസ് സംസാരിച്ചു. ജാഥാ ലീഡർമാരായ കെ. അനിൽകുമാർ, വേണുഗോപാലൻ, കെ. നരേഷ് കുമാർ എന്നിവർക്ക് കെ.വി. കൃഷ്ണൻ പതാക കൈമാറി. മേഖലാ സെക്രട്ടറി കെ.വി. രാജേഷ് സ്വാഗതം പറഞ്ഞു. കെ. പ്രഭാകരൻ, പി. ശ്രീകല, ഒ. രാജേഷ്, എം. ജിതേഷ്, ടി.എ. അജയകുമാർ, ഹേമലത എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.