കാഞ്ഞങ്ങാട്: അഴിമതി രഹിത ജനപക്ഷ സിവിൽ സർവിസാണ് ഇടതുസർക്കാറിൻെറ ജനകീയ മുഖമെന്ന് എ.ഐ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി കെ.വി. കൃഷ്ണൻ പറഞ്ഞു. അധ്യാപക സർവിസ് സംഘടന സമരസമിതിയും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിൻെറയും നേതൃത്വത്തിൽ നടത്തുന്ന കാഞ്ഞങ്ങാട് മേഖലാതല കാൽനട പ്രചാരണ ജാഥകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ല സെക്രട്ടറി കെ. ഹരിദാസ് സംസാരിച്ചു. ജാഥാ ലീഡർമാരായ കെ. അനിൽകുമാർ, വേണുഗോപാലൻ, കെ. നരേഷ് കുമാർ എന്നിവർക്ക് കെ.വി. കൃഷ്ണൻ പതാക കൈമാറി. മേഖലാ സെക്രട്ടറി കെ.വി. രാജേഷ് സ്വാഗതം പറഞ്ഞു. കെ. പ്രഭാകരൻ, പി. ശ്രീകല, ഒ. രാജേഷ്, എം. ജിതേഷ്, ടി.എ. അജയകുമാർ, ഹേമലത എന്നിവർ നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 11:59 PM GMT Updated On
date_range 2021-02-12T05:29:35+05:30കാൽനട പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു.
text_fieldsNext Story