സ്ലാബ് തകർന്നു; കോട്ടപ്പുറത്തെ ഓവുചാൽ അപകടഭീഷണി ഉയർത്തുന്നു

നീലേശ്വരം: കോട്ടപ്പുറം റോഡിലെ ഓവുചാൽ അപകട ഭീഷണി ഉയർത്തുന്നു. നാട്ടുകാർ കാൽനടയായി സഞ്ചരിക്കുന്ന ഓവുചാലി​‍ൻെറ മിക്ക സ്ലാബുകളും തകർന്ന നിലയിലാണ്. അച്ചാംതുരുത്തി കോട്ടപ്പുറം പാലം തുറന്നതോടെ വാഹനങ്ങളുടെ എണ്ണം വർധിച്ചതിനാൽ കാൽനട പോലും ബുദ്ധിമുട്ടിലാണ്. ചില സ്ഥലങ്ങളിൽ ഓവുചാൽ നിർമിച്ചെങ്കിലും സ്ലാബ് പാകിയില്ല. മദ്​റസകളിൽ പോകുന്ന കുട്ടികളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. നാട്ടുകാർ അപകടാവസ്ഥ മുമ്പ് നഗരസഭയെ അറിയിച്ചുവെങ്കിലും തിരിഞ്ഞുനോക്കിയില്ല. പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ റഫീക്ക് കോട്ടപ്പുറം നഗരസഭ ചെയർപേഴ്സന് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.