നന്ദാരപദവ്- ചേവാർ മലയോര ഹൈവേ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

സർക്കാറി​‍ൻെറ സ്വപ്നപദ്ധതിയെന്ന് മുഖ്യമന്ത്രി കാസർകോട്​: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച നന്ദാരപദവ്-ചേവാർ മലയോര ഹൈവേ പദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന സർക്കാറി​‍ൻെറ അടിസ്ഥാന സൗകര്യ വികസനത്തി​‍ൻെറ നാഴികക്കല്ലായ ഒരു പദ്ധതിയുടെ ഒന്നാം ഘട്ടമാണ് നാടിന് സമർപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തി​‍ൻെറ തെക്ക്-വടക്ക് ഭാഗങ്ങളെ മലയോര മേഖലയുമായി ബന്ധിപ്പിക്കുന്ന സർക്കാറി​‍ൻെറ സ്വപ്ന പദ്ധതിയാണിത്. നന്ദാരപദവു മുതൽ പാറശ്ശാല വരെ ആകെ 1251 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേക്കായി 3500 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. നന്ദാരപദവ്-ചേവാർ, ചെറുപുഴ-വള്ളിത്തോട് റീച്ചുകളാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയോര ഹൈവേയുടെ തുടക്കസ്ഥലമായ നന്ദാരപദവ് മുതൽ ചേവാർ വരെയുള്ള ഭാഗം കാസർകോട് ജില്ലയിലെ ആദ്യത്തെ മലയോര ഹൈവേ പദ്ധതിയാണ്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ജില്ല എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. വിനോദ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഷംസീന, വോർക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. ഭാരതി, പൈവളിഗെ പഞ്ചായത്ത് പ്രസിഡൻറ്​ കെ. ജയന്തി, ജില്ല പഞ്ചായത്ത് അംഗം കെ. കമലാക്ഷി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തീൻകുഞ്ഞി തലക്കി, മീഞ്ച പഞ്ചായത്ത് അംഗം സി.സി. ബാബു, കെ.ആർ. ജയാനന്ദ, എ.കെ.എം. അഷ്റഫ്, രാഘവ ചേരാൾ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ് സ്വാഗതവും അസിസ്​റ്റൻറ്​ എക്സിക്യൂട്ടിവ് എൻജിനീയർ കെ. രാജീവൻ നന്ദിയും പറഞ്ഞു. പടം PRD വാണിജ്യ പ്രാധാന്യമുള്ള റോഡാകാൻ നന്ദാരപദവ്-ചേവാർ പാത കാസർകോട്​: മലയോര ഹൈവേയുടെ തുടക്ക സ്ഥലമായ നന്ദാരപദവ് മുതൽ ചേവാർ വരെയുള്ള ഭാഗം കിഫ്ബിയുടെ ധനസഹായത്തോടെ ഏറ്റെടുത്ത ജില്ലയിലെ ആദ്യത്തെ മലയോര ഹൈവേ പദ്ധതിയാണ്. 2018 ജൂണിലാണ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. കർണാടകയുമായി ചേർന്നുനിൽക്കുന്ന വോർക്കാടി, മീഞ്ച, പൈവളിഗെ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന നന്ദാരപദവ്-ചേവാർ മലയോരപാത പൂർണമായും മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ്. 54.53 കോടി രൂപക്ക് സാങ്കേതികാനുമതി ലഭ്യമായ പദ്ധതിയുടെ നിർമാണ ചുമതല കെ.കെ ബിൽഡേഴ്സ് പേരാവൂർ എന്ന കമ്പനിക്കായിരുന്നു. 12 മീറ്റർ ഫോർമേഷൻ വീതിയും 8.8 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ്ങും ആവശ്യമായ സ്ഥലങ്ങളിൽ ഒരു മീറ്റർ വീതിയിൽ ഇരുവശത്തുമായി നടപ്പാതകളും സുങ്കതകട്ട, മോർത്താന, മിയാപദവ് എന്നീ ജങ്ഷനുകളുടെ നവീകരണവും പൂർത്തീകരിച്ചിട്ടുണ്ട്. 12,600 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ഓടകളും 44 കൾവർട്ടുകളും നിർമിച്ചു. ആറ് ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും എല്ലാ റോഡ് സുരക്ഷാ ക്രമീകരണങ്ങളും പ്രവൃത്തിയുടെ ഭാഗമായി പൂർത്തീകരിച്ചു. നന്ദാരപദവ്-ചേവാർ പാത സംസ്ഥാനത്ത് മലയോര ഹൈവേ ആരംഭിക്കുന്ന പ്രഥമ റീച്ച് എന്നതിലുപരി കർണാടകയുമായി ബന്ധിപ്പിക്കുന്ന വാണിജ്യ പ്രാധാന്യമുള്ള റോഡായും മാറി. മലയോര ഹൈവേയുടെ ഈ ഭാഗം കടന്നുപോകുന്ന സുങ്കതകട്ട, മോർത്താന, മിയാപദവ്, ബായിക്കട്ടെ, ചേവാർ എന്നീ പിന്നാക്ക പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ഈ പ്രവൃത്തിയുടെ പൂർത്തീകരണം വഴിയൊരുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.