അരമനയിൽ കാത്ത്​ലാബ്​ പ്രവർത്തനസജ്ജമായി

കാസർകോട്​: അരമന ആശുപത്രിയിൽ കാത്ത്​ലാബ്​ പ്രവർത്തനസജ്ജമായി. മന്ത്രിമാരുടെ സൗകര്യാർഥം ഔപചാരിക ഉദ്​ഘാടനം മാർച്ച്​ ആദ്യവാരത്തിലേക്ക്​ നീട്ടിയെങ്കിലും കാത്ത്​ലാബ്​ പ്രവർത്തനസജ്ജമാണെന്ന്​ മാനേജ്​മൻെറ്​ പ്രതിനിധികൾ വാർത്തസ​മ്മേളനത്തിൽ അറിയിച്ചു. എല്ലാവിധ ആൻജിയോഗ്രാമുകളും ആൻജിയോപ്ലാസ്​റ്റികളും മറ്റ്​ ഹൃദയസംബന്ധമായ ചികിത്സകളും അരമന ഹാർട്ട്​ സൻെററിലൊരുക്കിയിട്ടുണ്ട്​. ഏറ്റവും നൂതനമായ യന്ത്രങ്ങളുടെ സഹായത്താലാണ്​ ചികിത്സകൾ. കാർഡിയോളജിസ്​റ്റ്​ ഡോ. അബ്​ദുൽ മൻസൂറി​ൻെറ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ അരമന ആശുപത്രി ചെയർമാൻ ഡോ. കെ. സക്കരിയ, മാനേജിങ്​ ഡയറക്​ടർ ഡോ. അബ്​ദുൽ മൻസൂർ, കാത്ത്​ലാബ്​ ഇൻചാർജ്​ ഡോ. അബൂബക്കർ, ആശുപത്രി സി.ഇ.ഒ ധൻരാജ്​ കുമാർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.