കാസർകോട്: അരമന ആശുപത്രിയിൽ കാത്ത്ലാബ് പ്രവർത്തനസജ്ജമായി. മന്ത്രിമാരുടെ സൗകര്യാർഥം ഔപചാരിക ഉദ്ഘാടനം മാർച്ച് ആദ്യവാരത്തിലേക്ക് നീട്ടിയെങ്കിലും കാത്ത്ലാബ് പ്രവർത്തനസജ്ജമാണെന്ന് മാനേജ്മൻെറ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എല്ലാവിധ ആൻജിയോഗ്രാമുകളും ആൻജിയോപ്ലാസ്റ്റികളും മറ്റ് ഹൃദയസംബന്ധമായ ചികിത്സകളും അരമന ഹാർട്ട് സൻെററിലൊരുക്കിയിട്ടുണ്ട്. ഏറ്റവും നൂതനമായ യന്ത്രങ്ങളുടെ സഹായത്താലാണ് ചികിത്സകൾ. കാർഡിയോളജിസ്റ്റ് ഡോ. അബ്ദുൽ മൻസൂറിൻെറ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ അരമന ആശുപത്രി ചെയർമാൻ ഡോ. കെ. സക്കരിയ, മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ മൻസൂർ, കാത്ത്ലാബ് ഇൻചാർജ് ഡോ. അബൂബക്കർ, ആശുപത്രി സി.ഇ.ഒ ധൻരാജ് കുമാർ എന്നിവർ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2021 11:59 PM GMT Updated On
date_range 2021-02-11T05:29:41+05:30അരമനയിൽ കാത്ത്ലാബ് പ്രവർത്തനസജ്ജമായി
text_fieldsNext Story