കുമ്പള, കുഡ്​ലു ദുരിതാശ്വാസ അഭയ കേന്ദ്രങ്ങള്‍ തുറന്നു

കാസർകോട്: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കുമ്പളയിലെയും കുഡ്​ലുവിലെയും ദുരിതാശ്വാസ അഭയകേന്ദ്രങ്ങള്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭങ്ങളില്‍പെടുന്നവര്‍ക്ക് താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കുന്ന പദ്ധതിയാണിത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഓണ്‍ലൈനില്‍ മുഖ്യാതിഥിയായി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കമീഷണര്‍ ഡോ. എ. കൗശിഗന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മധൂര്‍ ഗ്രാമപഞ്ചായത്തിലെ കുഡ്​ലുവില്‍ നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുമ്പളയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സി.എ. സൈമ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT