നാട്ടരങ്ങ് ക്യാമ്പിന് തുടക്കം

വെള്ളരിക്കുണ്ട്: അതിജീവനകാലത്ത് മലയോര മേഖലയിലെ കുട്ടികൾക്കായി സമഗ്രശിക്ഷ കേരള, ചിറ്റാരിക്കാൽ ബി.ആർ.സി സംഘടിപ്പിക്കുന്ന പഞ്ചദിന ക്യാമ്പിന് തുടക്കമായി. ബളാൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ആരംഭിച്ച നാട്ടരങ്ങ് പരിപാടി പഞ്ചായത്ത് പ്രസിഡൻറ്​ രാജു കട്ടക്കയം ഉദ്​ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്​ഥിരംസമിതി ചെയർമാൻ ടി. അബ്​ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സന്ധ്യ ശിവൻ, ശ്രീജ രാമചന്ദ്രൻ, ബളാൽ ഗവ. ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ പി. ബാബു രാജൻ, പി.ടി.എ പ്രസിഡൻറ്​ കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.പി. ബാബു സ്വാഗതവും ജെസ് ജോസഫ് നന്ദിയും പറഞ്ഞു. ക്യാമ്പി​‍ൻെറ ആദ്യദിന പരിപാടിക്ക്​ നിർമൽ കുമാർ കാടകം നേതൃത്വം നൽകി. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള 30ഓളം കുട്ടികളാണ് അഞ്ചുദിവസം നീളുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT