ഗെസ്​റ്റ്​ ഫാക്കല്‍റ്റി ഒഴിവ്

കാസർകോട്​: കേരള കേന്ദ്ര സര്‍വകലാശാലയിലെ കന്നഡ വകുപ്പില്‍ ഗെസ്​റ്റ്​ ഫാക്കല്‍റ്റി ഒഴിവിലേക്കുള്ള കൂടിക്കാഴ്​ച ഫെബ്രുവരി 24ന് രാവിലെ 10.30ന് നടക്കും. മൂന്ന് ഒഴിവുകളാണുള്ളത്. രാവിലെ 10ന് രജിസ്ട്രേഷന്‍ ആരംഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ അന്നേ ദിവസം മതിയായ രേഖകള്‍ സഹിതം ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലെക്ചറിന് 1000 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 30,000 രൂപ പ്രതിഫലം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.