ആസ്​റ്റർ മിംസിൽ സൗജന്യ സ്​കാനിങ്​

കണ്ണൂർ: സാമ്പത്തിക പരാധീനതകൾമൂലം സ്​കാനിങ്ങുകൾ നിർവഹിക്കാൻ സാധിക്കാത്ത കണ്ണൂരിലെയും കാസർകോടിലെയും നിർധനർക്ക്​ കൈത്താങ്ങാവാൻ ആസ്​റ്റർ മിംസ്​. കണ്ണൂർ മിംസി​ൽ ഫ്രീ ഇൻ പദ്ധതി പ്രകാരം എം.ആർ.ഐ, സി.ടി സ്​കാനിങ്ങുകൾ സൗജന്യമായി നൽകുമെന്ന്​ ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സേവന സന്നദ്ധ വിഭാഗമായ ആസ്​റ്റർ വളൻറിയേഴ്​സി​ൻെറയും ആസ്​റ്റർ മിംസ്​ ട്രസ്​റ്റി​ൻെറയും സഹകരണത്തോടെയാണ്​ പദ്ധതി നടപ്പാക്കുന്നത്​. സ്​കാനിങ്​ നിർദേശിച്ച ഡോക്​ടറുടെ കുറിപ്പ്​, ആധാർ സർട്ടിഫിക്കറ്റ്​, സാമ്പത്തികമായി പിന്നാക്കമാണെന്ന്​ തെളിയിക്കുന്ന രേഖ (വരുമാന സർട്ടിഫിക്കറ്റ്​, ബി.പി.എൽ കാർഡ്​, സർക്കാർ അധികാരികളുടെ സാക്ഷ്യപത്രം ഇവയിൽ ഒന്ന്​) എന്നിവയാണ്​ ഹാജരാക്കേണ്ടത്​. വാർത്തസ​മ്മേളനത്തിൽ ആസ്​റ്റർ മിംസ്​ പി.ആർ.ഒ സി.പി. നസീർ അഹമ്മദ്​, റേഡിയോളജി വിഭാഗം തലവൻ ഡോ. എം. ജുനൈസ്​ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.