വി ഡി​േസർവ്​ നാലാംഘട്ട മെഡിക്കൽ ക്യാമ്പുകൾക്ക്​ തുടക്കം

കാഞ്ഞങ്ങാട്​: അര്‍ഹനായ വ്യക്​തിക്ക് ശരിയായ സമയത്ത് ആവശ്യമായ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബുവി​‍ൻെറ നേതൃത്വത്തില്‍ വി ഡിസേര്‍വ് പദ്ധതിയുടെ ഭാഗമായി നാലാംഘട്ട മെഡിക്കൽ ക്യാമ്പുകൾക്ക്​ തുടക്കമായി. കേന്ദ്ര സര്‍ക്കാറി​‍ൻെറ എ.ഡി.ഐ.പി പദ്ധതിയുമായി സഹകരിച്ചാണ് വി ഡിസേര്‍വ് പദ്ധതി നടപ്പിലാക്കിയത്. മാര്‍ച്ച് ആറുവരെ നീണ്ടുനില്‍ക്കുന്ന നാലാംഘട്ട ക്യാമ്പില്‍ 22 ക്യാമ്പുകള്‍ ഒരുക്കും. ആരോഗ്യ വകുപ്പും കേരള സാമൂഹിക സുരക്ഷ മിഷന്‍ സാമൂഹിക നീതി വകുപ്പും മൂന്ന്​ നഗരസഭകളുടെയും ഒമ്പത്​ പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. കാഞ്ഞങ്ങാട് നഗരസഭയില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 104 അംഗപരിമിതര്‍ പങ്കെടുത്തു. ഇതില്‍ 94 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സൻ കെ.വി. സുജാത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരള സാമൂഹിക സുരക്ഷ ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ ജിഷോ ജെയിംസ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ്, വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.