വാർഷിക സമ്മേളനം

കാഞ്ഞങ്ങാട്​: ടാക്സ് പ്രാക്ടീഷണരുടെ സേവനത്തിന് അർഹിക്കുന്ന പരിഗണന നൽകണമെന്ന്​ അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷനേഴ്സ് ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റിയുടെ ആവശ്യപ്പെട്ടു. നികുതി ഉദ്യോഗസ്ഥർ കാര്യമായ പ്രശ്നങ്ങൾക്ക് അല്ലാതെ അനാവശ്യമായ നോട്ടീസ് അയക്കുന്നത് നിയന്ത്രിക്കുക, ജി.എസ്.ടി പോർട്ടൽ സൗകര്യം വിപുലമാക്കിക്കൊണ്ട് നിലവിലുള്ള അപര്യാപ്തതകൾ മനസ്സിലാക്കി റിട്ടേണുകൾ ഫയൽ ചെയ്യാനും മറ്റും ആവശ്യമായ സാവകാശം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷനേഴ്സ് ജനറൽ സെക്രട്ടറി എ. മനോജ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് താലൂക്ക് പ്രസിഡൻറ്​ പുറവങ്കര ശ്യാമപ്രസാദ് അധ്യക്ഷത വഹിച്ചു. നോർത്ത് സോൺ പ്രസിഡൻറ്​ കെ.വി. സുരേഷ് ബാബു, ജില്ല പ്രസിഡൻറ്​ ഹരീഷ് കുമാർ, മറിയാമ്മ, പ്രേംജിത്ത് എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി കെ.കെ. ശിവാനന്ദൻ സ്വാഗതവും വത്സല ഗോപാൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ശ്യാമപ്രസാദ്​ (പ്രസി.), കെ.കെ. ശിവാനന്ദൻ (സെക്ര.), വത്സല ഗോപാലൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT