എസ്.ഐ.ഒ കാമ്പയിൻ

കാസർകോട്: 'കരുതിവെക്കാം ദാറുൽ ആഖിറത്തിനായി' എന്ന തലക്കെട്ടിൽ എസ്.ഐ.ഒ സംഘടിപ്പിക്കുന്ന കാമ്പയി​നിൻെറ ജില്ലാതല ഉദ്ഘാടനം ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ്​ വി.എൻ. ഹാരിസ് നിർവഹിച്ചു. ഭൗതിക ലോകം നൈമിഷികമാണെന്നും പരലോക മോക്ഷത്തിനുവേണ്ടി സമയം മാറ്റി വെക്കാൻ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ കാസർകോട് മുൻ സെക്രട്ടറി ബി.എ. അസ്റാർ മുഖ്യാതിഥിയായി. എസ്.ഐ.ഒ ജില്ല പ്രസിഡൻറ്​ അബ്​ദുൽ നാഫിഹ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി തബ്ഷീർ കമ്പാർ സ്വാഗതവും കാസർകോട് ഏരിയ പ്രസിഡൻറ്​ ഹനാൻ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു. ksd sio: എസ്.ഐ.ഒ കാമ്പയി​നിൻെറ ജില്ലതല ഉദ്ഘാടനം വി.എൻ. ഹാരിസ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT