കാർഷിക ബിരുദധാരികളായ ഉദ്യോഗസ്​ഥർ പ്രതിഷേധിച്ചു

കാസർകോട്​: പ്രഫഷനൽ ബിരുദധാരികളായ കൃഷി ഓഫിസർമാരെ പ്രത്യേകം മാറ്റിനിർത്തി, കരിയർ അഡ്വാൻസ്മൻെറ് പദ്ധതി ശിപാർശ ചെയ്യുകയും കൃഷി ബിരുദധാരികളെ അപമാനിക്കുന്ന രീതിയിൽ പരാമർശിക്കുകയും ചെയ്ത 11ാം ശമ്പള കമീഷൻ റിപ്പോർട്ടിനെതിരെ ജില്ലയിലെ കൃഷി ഓഫിസർമാർ പ്രതിഷേധിച്ചു. അഗ്രികൾചറൽ ഓഫിസേഴ്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ കൃഷി ബിരുദധാരികളായ ഉദ്യോഗസ്ഥർ അവധിയെടുത്ത്​ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു. സർക്കാർ വിഷയത്തിൽ ഇടപെട്ട് പ്രശ്​നം പരിഹരിക്കണമെന്നും പരാമർശം റദ്ദുചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കൃഷി ​െഡപ്യൂട്ടി ഡയറക്ടർ വീണാറാണി അധ്യക്ഷത വഹിച്ചു. ജില്ല കൃഷി ഓഫിസർ മിനി എസ്. നായർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.എ. ഷിജോ റിപ്പോർട്ട് അവതരിപ്പിച്ചു. ചവന നരസിംഹലു, അനിൽ സെബാസ്​റ്റ്യൻ, നിഖിൽ നാരായണൻ എന്നിവർ സംസാരിച്ചു. വിനീത് വർമ സ്വാഗതവും ഹംഷീന നന്ദിയും അറിയിച്ചു. agri office കാർഷിക ബിരുദധാരികളായ ഉദ്യോഗസ്​ഥരെ അപമാനിച്ചതിൽ അഗ്രികൾചറൽ ഓഫിസേഴ്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.