ഏച്ചിക്കുളം പായൽനിറഞ്ഞ് നശിക്കുന്നു

ചെറുവത്തൂർ: പിലിക്കോട് ഏച്ചിക്കുളം പായൽ കയറി നശിക്കുന്നു. ആഫ്രിക്കൻ ഇനത്തിൽപെട്ട ഒരുതരം പായലാണ് കുളം മുഴുവൻ നിറഞ്ഞിട്ടുള്ളത്. ആകർഷകമായ പൂക്കളും ഇതിൽ വിരിഞ്ഞിട്ടുണ്ട്. നാട്ടുകാർ പല ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന കുളമാണിത്. അതിനാൽ കുളം വൃത്തിയിൽ സൂക്ഷിച്ചിരുന്നതുമാണ്. എന്നാൽ, കോവിഡിനെ തുടർന്ന് ഉപയോഗശൂന്യമായി മാറിയ കുളം പായൽ കയറി നാശോന്മുഖമാവുകയായിരുന്നു. കൃഷിക്കായി ജലസേചനം നടത്തിവന്ന കുളം കൂടിയാണിത്. പൂരോത്സവത്തി​‍ൻെറ ഭാഗമായുള്ള ഏച്ചിക്കുളങ്ങര ആറാട്ടുമായി ബന്ധപ്പെട്ട് ചരിത്ര പ്രസിദ്ധമായ കുളം കൂടിയാണിത്. പായൽ നശിപ്പിച്ച് സംരക്ഷിച്ചില്ലെങ്കിൽ അത് വയലിലേക്കും പടരുമോ എന്ന ആശങ്കയിലാണ് കർഷകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.