ചെറുവത്തൂർ: പിലിക്കോട് ഏച്ചിക്കുളം പായൽ കയറി നശിക്കുന്നു. ആഫ്രിക്കൻ ഇനത്തിൽപെട്ട ഒരുതരം പായലാണ് കുളം മുഴുവൻ നിറഞ്ഞിട്ടുള്ളത്. ആകർഷകമായ പൂക്കളും ഇതിൽ വിരിഞ്ഞിട്ടുണ്ട്. നാട്ടുകാർ പല ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന കുളമാണിത്. അതിനാൽ കുളം വൃത്തിയിൽ സൂക്ഷിച്ചിരുന്നതുമാണ്. എന്നാൽ, കോവിഡിനെ തുടർന്ന് ഉപയോഗശൂന്യമായി മാറിയ കുളം പായൽ കയറി നാശോന്മുഖമാവുകയായിരുന്നു. കൃഷിക്കായി ജലസേചനം നടത്തിവന്ന കുളം കൂടിയാണിത്. പൂരോത്സവത്തിൻെറ ഭാഗമായുള്ള ഏച്ചിക്കുളങ്ങര ആറാട്ടുമായി ബന്ധപ്പെട്ട് ചരിത്ര പ്രസിദ്ധമായ കുളം കൂടിയാണിത്. പായൽ നശിപ്പിച്ച് സംരക്ഷിച്ചില്ലെങ്കിൽ അത് വയലിലേക്കും പടരുമോ എന്ന ആശങ്കയിലാണ് കർഷകർ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 11:58 PM GMT Updated On
date_range 2021-02-03T05:28:17+05:30ഏച്ചിക്കുളം പായൽനിറഞ്ഞ് നശിക്കുന്നു
text_fieldsNext Story