കാഞ്ഞങ്ങാട്: ശബരിമല അയ്യപ്പസേവാ സമാജം (എസ്.എ.എസ്.എസ്) ഹോസ്ദുർഗ് രൂപവത്കരിച്ചു. നീലേശ്വരം തളിയിൽ അയ്യപ്പ ഭജനമന്ദിരത്തിൽ ചേർന്ന യോഗത്തിൽ പന്തളം രാജപ്രതിനിധി പി.കെ. സുഭാഷ് വർമ, ജില്ല സെക്രട്ടറി ടി. രാധാകൃഷ്ണൻ, കാസർകോട് താലൂക്ക് പ്രസിഡൻറ് സുരേഷ് കീഴൂർ, ജില്ല ജോ. സെക്രട്ടറി രഞ്ജിത്ത്, നീലേശ്വരം അയ്യപ്പ ഭജനമന്ദിരം സെകട്ടറി കെ.വി. വിനോദ്, മുതിർന്ന ഗുരുസ്വാമിമാരായ കുഞ്ഞിക്കണ്ണൻ, മാണിക്കോത്ത് നാരായണൻ, പത്മനാഭൻ, ചന്ദ്രൻ, ഗോപിനാഥൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: പി.ആർ. ഗോപിനാഥൻ ഗുരുസ്വാമി (പ്രസി), സി. നാരായണൻ നീലേശ്വരം (ജന. സെക്ര), സി.വി. ദാമോദരൻ തെക്കൻ ബങ്കളം (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.