വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു

നീലേശ്വരം: നഗരസഭ പരിധിയിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ കോവിഡ് ചട്ടങ്ങൾ പാലിക്കാതെ വാഹനങ്ങളിലും തട്ടുകടകളിലും അനധികൃതമായി കച്ചവടം നടത്തിയവരെ ആരോഗ്യവിഭാഗം ഒഴിപ്പിച്ചു. കോൺ​െവൻറ്​ ജങ്​ഷൻ മുതൽ ആലിൻകീഴ് വരെയുള്ള പഴം, പച്ചക്കറി, മക്കല്ലം, തുണിത്തരങ്ങൾ, മുക്കാർ എന്നിവ വിൽപന നടത്തുന്ന കച്ചവടക്കാരെയാണ് നീക്കം ചെയ്തത്. നഗരസഭ രജിസ്ട്രേഷൻ നൽകി വഴിയോര കച്ചവടം നടത്തുന്നതിന് അനുമതി നൽകിയവർക്ക് മാത്രമേ ഇനി മുതൽ നഗരസഭ പരിധിയിൽ കച്ചവടം നടത്തുന്നതിന് അനുമതിയുള്ളൂവെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. രാജീവൻ, ജെ.എ.ച്ച്.ഐമാരായ ടി.വി. രാജൻ, ടി. നാരായണി, കെ.വി. ബീനകുമാരി, പി.പി. സ്മിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.