തുടക്കംകുറിച്ചത്​ രമേശ് ചെന്നിത്തലയുടെ ഏഴാമത് കേരളയാത്ര

കാസർകോട്​: ഞായറാഴ്​ച കാസർകോട്ടുനിന്ന്​ ആരംഭിച്ചത് രമേശ് ചെന്നിത്തലയുടെ ഏഴാമത് കേരളയാത്ര. 1980കളിലാണ് ആദ്യമായി കേരളയാത്ര നടത്തുന്നത്. 1988ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറായിരുന്നപ്പോള്‍ കേരള മാര്‍ച്ച് നടത്തി. പിന്നീട് 1992ല്‍ രാജീവ് സന്ദേശ യാത്രയും അദ്ദേഹത്തി​ൻെറ നേതൃത്വത്തില്‍ നടന്നു. 2005 ആഗസ്​റ്റില്‍ കെ.പി.സി.സി പ്രസിഡൻറായിരുന്നപ്പോള്‍ നടത്തിയ ചൈതന്യയാത്രയും 2009 ഫെബ്രുവരിയില്‍ നടത്തിയ കേരള രക്ഷാ മാര്‍ച്ചും 2013 ഏപ്രിലില്‍ നടന്ന കേരള യാത്രയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രതിപക്ഷ നേതാവായ ശേഷം 2018 ജനുവരിയിലാണ്​ പടയൊരുക്കം എന്ന പേരില്‍ കേരളയാത്ര നടത്തിയത്​. തുടർന്നാണ്​ ഏഴാമത്തെ യാത്രയായി ഐശ്വര്യ കേരളയാത്ര ആരംഭിച്ചത്​. തീർഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി ചെന്നിത്തല കാസർകോട്​: ഐശ്വര്യകേരള യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. മാലിക് ബ്നു ദീനാര്‍ മസ്ജിദ്, ഇടനീര്‍ മഠം, ഗുഡ് ഷെപ്പേഡ് ചര്‍ച്ച് എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം. മാലിക് ബ്നു ദീനാര്‍ മസ്ജിദില്‍ ചെന്നിത്തലയെ മസ്ജിദ്​ ഖത്തീബ് ഹക്കീം മജീദ് ബാഖവിയും ഭാരവാഹികളും സ്വീകരിച്ചു. തുടർന്ന്​ പ്രാർഥന നടത്തിയ അദ്ദേഹം മസ്ജിദ് ഭാരവാഹികളുമായി സൗഹൃദ സംഭാഷണം നടത്തിയാണ് മടങ്ങിയത്. സീറോ മലബാര്‍ സഭയുടെ തലശ്ശേരി രൂപതയുടെ കീഴിലുള്ള ഗുഡ് ഷെപ്പേഡ് ദേവാലയത്തിലെത്തിയ രമേശ് ചെന്നിത്തലക്ക് പള്ളി വികാരി തോമസ് തൈയ്യിലും സിസ്​റ്റര്‍മാരും ചേര്‍ന്ന്​ സ്വീകരണം നൽകി. അല്‍ത്താരയില്‍ അല്‍പനേരം പ്രാർഥനയില്‍ മുഴുകിയശേഷം പള്ളി കമ്മിറ്റി ഭാരവാഹികളുമായി സൗഹൃദ സംഭാഷണം നടത്തി. ശങ്കരാചാര്യരുടെ ശിഷ്യഗണത്തിലെ തൊട്ടകാചാര്യയുടെ വംശപാരമ്പര്യത്തില്‍പെട്ട ഇടനീര്‍ മഠത്തിലാണ് പിന്നീട് രമേശ് ചെന്നിത്തല എത്തിയത്. മഠാധിപതി സച്ചിദാനന്ദ ഭാരതി ശ്രീപാദത്തി​ൻെറ അനുഗ്രഹം വാങ്ങി. പ്രസാദവും കഴിച്ച ശേഷമാണ് മടങ്ങിയത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, മുസ്​ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ്​ ഹക്കിം കുന്നില്‍, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, യു.ഡി.എഫ് ചെയര്‍മാന്‍ ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.