മഹാത്മജിയെ വിസ്മരിച്ചാൽ ഇന്ത്യക്ക്​ നിലനിൽപില്ല -രാജ്മോഹൻ ഉണ്ണിത്താൻ എം.പി

ചെറുവത്തൂർ: ഗാന്ധിയൻ ചിന്തകളെയും ഗാന്ധിസത്തെയും വിസ്മരിച്ചാൽ ഇന്ത്യയുടെ ആത്മാവ് നഷ്​ടപ്പെടുമെന്നും ഒരുഭരണകൂടത്തിനും ഗാന്ധിജിയെ അംഗീകരിക്കാതെ അധികകാലം മുന്നോട്ടു പോകാനാകില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. എരവിൽ മഹാത്മജി സാന്ത്വന ട്രസ്​റ്റ്​ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തി​‍ൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തെയും ചരിത്ര പുരുഷന്മാരെയും വിസ്മരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അപകടകരമാണ്​. അത്തരം നീക്കത്തെ ചെറുത്തു തോൽപിക്കാൻ ജനമുന്നേറ്റം ഉണ്ടാവണം. ഗാന്ധിയൻ സമരായുധമായ അഹിംസയിലൂന്നി പ്രതിരോധം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രസ്​റ്റ്​ ചെയർമാൻ കെ. ധനരാജ് അധ്യക്ഷത വഹിച്ചു. മലബാർ റിഹാബിലിറ്റേഷൻ ചെയർമാൻ ഡോ. വി.സി. രവീന്ദ്രൻ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. നവീൻകുമാർ, പി.കെ. റഹീന എന്നിവർ സംസാരിച്ചു. ഗാന്ധി ചിത്രം വരച്ചുനൽകിയ വിപിൻ വടക്കിനിയിലിനെ ആദരിച്ചു. നിർധന കുടുംബത്തിനുള്ള ചികിത്സ ധനസഹായ വിതരണവും നടത്തി. ട്രസ്​റ്റ്​ സെക്രട്ടറി കെ. സമീർ സ്വാഗതവും രക്ഷാധികാരി പി.വി. രാജൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT