ഗാന്ധി രക്​തസാക്ഷിത്വ ദിനം ആചരിച്ചു

കാസർകോട്​: ലോകം മഹാത്മാഗാന്ധിയെയും അഹിംസ സിദ്ധാന്തത്തെയും ആദരിക്കുമ്പോൾ നരേന്ദ്ര മോദിയും കൂട്ടരും ഗാന്ധിയെ തമസ്കരിക്കുന്നത് ഇന്ത്യയുടെ പൈതൃകത്തിനും സംസ്കാരത്തിനും നിരക്കാത്തതാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ പറഞ്ഞു. ടൗൺ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി സ്‌മൃതി യാത്ര ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ സർവകലാശാലകളിലെ ഗവേഷണ വിദ്യാർഥികൾപോലും, എ​ൻെറ ജീവിതമാണ് എ​‍ൻെറ സന്ദേശം എന്നുപറഞ്ഞ മഹാത്മാഗാന്ധിയുടെ അഹിംസ സിദ്ധാന്തത്തെ പഠന വിഷയമാക്കുമ്പോൾ ഇന്ത്യയിൽ ഗാന്ധി ഘാതകർക്ക് ക്ഷേത്രം നിർമിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയും നരേന്ദ്ര മോദിയും കേന്ദ്ര സർക്കാറും ലോകത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെ പ്രതിമകൾ പാർലമൻെറ്​ മന്ദിരത്തിന് സമീപത്തുനിന്ന്​ പൊളിച്ചുമാറ്റി ആർഷഭാരത സംസ്കാരത്തെ തച്ചുതകർക്കുന്ന തീരുമാനം ലോക ജനതക്കുമുന്നിൽ ഇന്ത്യയുടെ അഭിമാനം ഇല്ലാതാക്കുന്നതാണ്. ഗാന്ധിയെ ഓർക്കാൻ പുതിയ തലമുറക്ക്​ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ്​ ഉമേഷ്‌ അണങ്കൂർ പദയാത്ര നയിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. എ. ഗോവിന്ദൻ നായർ മുഖ്യപ്രഭാഷണം നടത്തി. സി.ജി. ടോണി അധ്യക്ഷത വഹിച്ചു. അർജുനൻ തായലങ്ങാടി, കെ.വി. ദാമോദരൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാരായ പി.കെ. വിജയൻ, സി. ശിവശങ്കരൻ, ഹരീന്ദ്രൻ, പി. കുഞ്ഞികൃഷ്ണൻ നായർ, രാമചന്ദ്രൻ മാസ്​റ്റർ, ശ്രീധരൻ നായർ, സുനിത, മോളി കമൽ, കെ. ജഗദീശൻ, കെ. ശ്രീധരൻ, രാമകൃഷ്ണൻ, സൈനുദ്ദീൻ എന്നിവർ സംബന്ധിച്ചു. പള്ളിക്കര: പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ സി. രാജൻ പെരിയ, ജാഥ ലീഡർ മണ്ഡലം കോൺഗ്രസ്​ പ്രസിഡൻറ്​ എം.പി.എം. ഷാഫിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സാജിദ് മൗവ്വൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനറും ഉദുമ ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറിയുമായ സുകുമാരൻ പൂച്ചക്കാട്, ഡോ. എം. ബലറാം നമ്പ്യാർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ചന്തുകുട്ടി പൊഴുതല, വി.വി. കൃഷ്ണൻ, വി. ബാലകൃഷ്ണൻ നായർ, രവീന്ദ്രൻ കരിച്ചേരി, എം. സുന്ദരൻ കുറിച്ചിക്കുന്ന്, ചന്ദ്രൻ തച്ചങ്ങാട്, ലത പനയാൽ, കെ. കുമാരൻ നായർ കരിച്ചേരി, സീന കരുവാക്കോട്, രാകേഷ് കരിച്ചേരി, ജയശ്രീ മാധവൻ തുടങ്ങിയവർ സംസാരിച്ചു. എം. രത്നാകരൻ നമ്പ്യാർ, അഡ്വ. മണികണ്ഠൻ നമ്പ്യാർ, ഗോപാലകൃഷ്ണൻ കരിച്ചേരി, മാധവ ബേക്കൽ, ബി. ബിനോയ്, പ്രീത തച്ചങ്ങാട്, ഷറഫു മൂപ്പൻ, ഇംത്യാസ് പള്ളിപ്പുഴ, റാഷിദ് പള്ളിമാൻ തുടങ്ങിയവർ ജാഥക്ക്​ നേതൃത്വം നൽകി. പൊതുയോഗത്തിൽ പാക്കത്ത് കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, ബേക്കലിൽ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ബാലകൃഷ്ണൻ തച്ചങ്ങാട് എന്നിവർ സംസാരിച്ചു. തച്ചങ്ങാട് നടന്ന സമാപന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. gandhismriti കാസർകോട്​ ടൗൺ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ഗാന്ധി സ്‌മൃതിയാത്ര ജാഥ ക്യാപ്റ്റൻ ഉമേഷ്‌ അണങ്കൂരിന് പതാക കൈമാറി കെ.പി.സി.സി സെക്രട്ടറി ജി. രതികുമാർ ഉദ്​ഘാടനം ചെയ്യുന്നു pallikkara con പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി സ്മൃതി യാത്ര ജാഥ ക്യാപ്റ്റൻ എം.പി.എം. ഷാഫിക്ക് ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ സി. രാജൻ പെരിയ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT