കണ്ണൂർ സർവകലാശാല കാമ്പസിൽ ആരോഗ്യ കേന്ദ്രവുമായി റോട്ടറി

കാസർകോട്: റോട്ടറി ക്ലബി​ൻെറ നേതൃത്വത്തിൽ വിദ്യാനഗർ ചാലയിലെ കണ്ണൂർ സർവകലാശാല കാസർകോട് കാമ്പസിൽ റോട്ടറി ആരോഗ്യ കേന്ദ്രം തുടങ്ങി. കോളജിലെ നൂറിൽപരം വിദ്യാർഥികൾക്ക് പ്രഥമ ശുശ്രൂഷ, കരിയർ ഗൈഡൻസ്, കൗൺസലിങ്​, ഡോക്ടറുടെ ചികിത്സസേവനം എന്നിവ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ഹരികൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ബി.എഡ് കോളജ് ഡയറക്ടർ രാജേഷ് ബജങ്കല അധ്യക്ഷത വഹിച്ചു. കാസർകോട് ഗവ. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം മുഖ്യാതിഥിയായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ്​ ഡോ. നാരയണ നായ്​ക്, കെ. ദിനകർ റായ് എന്നിവർ സംസാരിച്ചു. റോട്ടറി ക്ലബ് പ്രസിഡൻറ്​ ഡോ. സി.എച്ച്. ജനാർദന നായ്​ക് ആരോഗ്യ കേന്ദ്ര സേവനത്തെക്കുറിച്ച് വിശദീകരിച്ചു. കോളജ് വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ രജുമോൾ സ്വാഗതവും കാമ്പസ് യൂനിയൻ ചെയർമാൻ രാഹുൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.