കെ.പി.എസ്.ടി.എ ചിറ്റാരിക്കാൽ ഉപജില്ല സമ്മേളനവും യാത്രയയപ്പും

വെള്ളരിക്കുണ്ട്: ശമ്പള പരിഷ്കരണ കമീഷൻ സർക്കാറിനു സമർപ്പിച്ച റിപ്പോർട്ട് ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യവും നിഷേധിക്കുന്നതും വഞ്ചനാപരവുമാണെന്നും കെ.പി.എസ്.ടി.എ ചിറ്റാരിക്കാൽ ഉപജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. ജീവനക്കാർക്ക് അർഹമായി കിട്ടിക്കൊണ്ടിരിക്കുന്ന പല ആനുകൂല്യവും നിഷേധിക്കുന്ന ശിപാർശകളാണ് റിപ്പോർട്ടിലുള്ളതെന്ന് യോഗം വിലയിരുത്തി. ജീവനക്കാരുടെ സർവിസ് വെയിറ്റേജ് പൂർണമായും നിഷേധിച്ചിരിക്കുകയാണ്. അഞ്ചു വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം എന്ന ആനുകൂല്യം ഇല്ലാതാക്കുന്ന നിർദേശങ്ങളാണ് കമീഷൻ റിപ്പോർട്ടിലുള്ളത്. ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശങ്ങൾ പുനഃസ്ഥാപിച്ച് ശമ്പള കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്തംഗം ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. പി.ജെ. സെബാസ്​റ്റ്യൻ, ലിസമ്മ മൈക്കിൾ, പി.കെ. സതീശൻ, സി.എഫ്. ഫ്രാൻസിസ്, ഷേർലി ഫിലിപ്പ്, അന്നക്കുട്ടി ജോർജ്, പി.വി. കല്യാണി, മരിയ ജോയ്സി എന്നീ വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരം നൽകി. ഉപജില്ല പ്രസിഡൻറ്​ കെ.ടി. റോയി അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ മുൻ സംസ്ഥാന അസോസിയറ്റ് ജനറൽ സെക്രട്ടറി ടി.കെ. എവുജിൻ വിശിഷ്​ടാതിഥിയായി. പ്രതിനിധി സമ്മേളനം ജില്ല ട്രഷറർ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയതു. ഉപജില്ല വൈസ് പ്രസിഡൻറ് സി.കെ. സണ്ണി അധ്യക്ഷത വഹിച്ചു. പ്രസിഡൻറായി കെ.ടി. റോയി, സെക്രട്ടറിയായി ബിജു അഗസ്​റ്റ്യൻ, ട്രഷററായി എം.പി. മോഹനൻ എന്നിവരെ തെരഞ്ഞെടുത്തു. വനിത ഫോറം ചെയർപേഴ്സനായി കെ.ടി. മോളി, കൺവീനറായി ടിജി ദേവസ്യ എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.