അച്ചാറാണെങ്കിൽ അച്ചാർ...

കോവിഡ്​ പ്രതിസന്ധിയിൽ അച്ചാർ വിൽപനയുമായി നൃത്താധ്യാപകർ ചെറുവത്തൂർ: നൃത്തത്തിന്​ ജീവിതം സമർപ്പിച്ച് എണ്ണമറ്റ ശിഷ്യ സമ്പത്തിനുടമകളായ നൃത്താധ്യാപകർ കോവിഡ് പരീക്ഷണത്തിൽ അച്ചാർ വിൽപനക്കാരായി. തൃക്കരിപ്പൂർ വൈക്കത്തെ ഷിജിത്തും രതീഷ് കാടങ്കോടുമാണ് കോവിഡിനു മുന്നിൽ അതിജീവനത്തി​‍ൻെറ പുതിയ വഴികൾ തേടിയത്. കുടുംബത്തിൽ നിന്നും പകർന്നുകിട്ടിയ ചില രുചിക്കൂട്ടുകളുടെ പിൻബലത്തിൽ ഷിജിത്ത് ആരംഭിച്ച അച്ചാർ നിർമാണത്തിൽ രതീഷും ​കയ്മെയ് മറന്ന് ഒത്തുചേർന്നപ്പോൾ 'ഉഷാർ അച്ചാർ' യാഥാർഥ്യമായി. അറിയപ്പെടുന്ന നൃത്ത പരിശീലകരാണ് രണ്ടുപേരും. പിഞ്ചുകുട്ടികൾ മുതൽ വീട്ടമ്മമാർവരെ നീളുന്ന അസംഖ്യം ശിഷ്യഗണങ്ങളുള്ള ഇവർ അച്ചാറുമായി എത്തുന്നതും ഇവർക്കു മുന്നിലേക്കുതന്നെ. കലോത്സവങ്ങളും സ്കൂൾ വാർഷികങ്ങളുമായി നിന്നു തിരിയാൻ സമയമില്ലാത്ത ഈ നൃത്താധ്യാപകർക്ക് സങ്കടം തങ്ങളെപ്പോലെ കലയെ ആശ്രയിച്ച് ഉപജീവനം തേടുന്ന നൂറുകണക്കിന് കലാകാരന്മാരെ ഓർത്താണ്. പഴയ സ്ഥിതി പ്രാപിക്കുംവരെ സർക്കാർ തലത്തിൽ കലാകാരന്മാർക്ക്​ ധനസഹായം ലഭ്യമാക്കണമെന്നു മാത്രമാണ് ഇവരുടെ മുറവിളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.