പഴകിയ ഭക്ഷണം പിടികൂടി

കാഞ്ഞങ്ങാട്: നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. പഞ്ചരത്ന, അതിഥി, ഹൈ ഡൈൻ, ഫാമിലി, ന്യൂ കേരള, ന്യൂ കാൻറീൻ, ശ്രീകൃഷ്ണവിലാസം, ഫിൽ ഫിൽ, മാബൈന, സി.എച്ച്.എം ഫാസ്​റ്റ്​ഫുഡ്, ഗോൾഡൻ റസ്​റ്റാറൻറ്​, ബെസ്​റ്റിസ് ഹോട്ടലുകളില്‍നിന്ന്​ പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. പഴക്കമുള്ള കോഴി, മുട്ട, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, തൈര് എന്നിവ പിടിച്ചെടുത്തു. പരിശോധനക്ക്​ ഹെൽത്ത് സൂപ്പർവൈസർ കെ.പി. രാജഗോപാലൻ, ഒന്നാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.വി. ബീന, രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി. സീമ, ബിജു അനൂർ, ഡ്രൈവർ പ്രശാന്ത് എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.