പോസ്​റ്റ്​ ഓഫിസ്​ മാർച്ച്​

കാഞ്ഞങ്ങാട‌്: വിവിധ ആവശ്യങ്ങളുയർത്തി വൈദ്യുതി ജീവനക്കാർ ഫെബ്രുവരി മൂന്നിന് ദേശീയതലത്തിൽ പണിമുടക്കും. പണിമുടക്കിന്​ മുന്നോടിയായി നാഷനൽ കോഓഡിനേഷൻ ഓഫ് എപ്ലോയിസ് ആൻഡ്​ എൻജിനിയേഴ്സ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട‌് ഹെഡ‌്പോസ‌്റ്റ‌് ഓഫിസിലേക്ക‌് മാർച്ച‌് നടത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്​ഘാടനം ചെയ്തു. പി. സീതാരാമൻ അധ്യക്ഷത വഹിച്ചു. സദർ റിയാസ്, പി.വി. മധുസൂതനൻ, കെ. ശശിധരൻ, എ. ജയകൃഷ്ണൻ, കെ. ചന്ദ്രൻ, കെ.എം. ജലാലുദ്ദീൻ, കെ.പി. അശോകൻ, സന്ദീപ് രാധാകൃഷ്ണൻ, പി.പി. ബാബു, കെ. ശ്രീനിവാസൻ, കെ.പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. വി. ജനാർദനൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.