കേരള - കർണാടക അതിർത്തിയിൽ യാത്രാദുരിതം അവസാനിച്ചതായി ജില്ല പൊലീസ് മേധാവി

കാസർകോട്​: കേരള -കർണാടക അതിർത്തിയിൽ താമസിക്കുന്നവർ കോവിഡ് കാരണം അനുഭവിച്ചിരുന്ന യാത്രാപ്രശ്നങ്ങൾ പരിഹരിച്ചതായി ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കോവിഡ് യാത്രാപ്രശ്നം സംബന്ധിച്ച്​ മന്നഗുഡ്ഡ സ്വദേശി പി. ശ്രീകാന്ത്​ സമർപ്പിച്ച പരാതിയിൽ കമീഷൻ അംഗം വി.കെ. ബീന കുമാരി ജില്ല പൊലീസ് മേധാവിയിൽനിന്ന്​ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ജില്ല ഭരണകൂടമാണ് അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് അവരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടി​‍ൻെറ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.