ഗുരുപൂജ പുരസ്കാരം: കുഞ്ഞിക്കോരന് അർഹതക്കുള്ള അംഗീകാരം

നീലേശ്വരം: കേരള പൂരക്കളി അക്കാദമിയുടെ ഈ വർഷത്തെ ഗുരുപൂജ അവാർഡ് നേടിയ ഒഴിഞ്ഞവളപ്പിലെ പൂരക്കളി കലാകാരൻ ഒ. കുഞ്ഞിക്കോരന് (83) അർഹതക്കുള്ള അംഗീകാരം. ഏട്ടാമത്തെ വയസ്സിലാണ്​ നാഗച്ചേരി പൂരക്കളി പന്തലിൽ ചുവടുവെച്ചത്​. പള്ളിക്കണ്ടത്തിൽ ചന്തൻ പണിക്കരിൽനിന്നാണ് ആദ്യമായി പൂരക്കളി അഭ്യസിച്ചത്. കോഴിക്കോട്, കണ്ണൂർ ആകാശവാണി നിലയത്തിലും ഭൂരദർശനിലും മറ്റ് ചാനലുകളിലും പൂരക്കളി പ്രദർശിപ്പിച്ചിരുന്നു. നാഗച്ചേരി ഭഗവതി സ്ഥാന പൂരക്കളി സംഘത്തിലെ പ്രധാന കലാകാരനാണ്. 72 വർഷത്തെ പൂരക്കളിയിൽ ജില്ലയിലെ വിവിധ ക്ഷേത്ര മുറ്റത്ത് പൂരക്കളി അഭ്യസിച്ചിട്ടുണ്ട്. 1957 മുതൽ 1970 വരെ നിരവധി വേദികളിൽ കോൽക്കളി അവതരിപ്പിച്ച് അംഗീകാരം ലഭിച്ചിട്ടുണ്ട്. നാടകം, കളരി എന്നീ രംഗങ്ങളിലും കഴിവ്​ തെളിയിച്ചിട്ടുണ്ട്. ദേവൻ ബാലൻ നീലേശ്വരം സംവിധാനം ചെയ്ത രണ്ട് നാടകങ്ങളിൽ വേഷമിട്ടിരുന്നു. നിലം ഉഴാതെ പരമ്പരാഗത രീതിയിൽ കൊത്തിവാളിയ നെൽവയലിൽ നൂറുമേനി വിളയിച്ച് കർഷകർക്ക് മാതൃകയായിരുന്നു. ട്രാക്ടർ എത്താൻ സൗകര്യം ഇല്ലാത്ത പാടത്ത് തൂമ്പകൊണ്ട് കൊത്തി മറിച്ച് വിളയിച്ച നെൽപാടം കാണാൻ മന്ത്രി ഇ. ചന്ദ്രശേഖരൻ എത്തിയിരുന്നു. ഭാര്യ: കല്യാണി. മക്കൾ: വത്സല, പ്രഭാവതി, ഗിരിജ, ഉഷ, മനോരമ. nlr KUNJIKKOREN gurupooja purskaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.