നിരവധി കേസുകളിലെ പ്രതിയായ യുവാവ് അറസ്​റ്റിൽ

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ വധശ്രമമടക്കം കേസുകളില്‍ പ്രതിയായ യുവാവ് അറസ്​റ്റിൽ. ഉറുമിയിലെ മുഹമ്മദ് നിസാറാണ്​ (31) അറസ്​റ്റിലായത്. ബദിയടുക്ക എസ്.ഐ വി.കെ. അനീഷും സംഘവും നടത്തിയ റെയ്​ഡിലാണ്​ പിടികൂടിയത്. വധശ്രമക്കേസിൽ കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് നിസാറിനെതിരെ കോടതി വാറൻറ്​ പുറപ്പെടുവിച്ചിരുന്നു. രണ്ട് മാസം മുമ്പ് ബാപ്പാലിപ്പൊനം തൊട്ടി സത്താറി​‍ൻെറ വീട് ആക്രമിച്ച കേസിലെ പ്രതിയാണ് നിസാ​െറന്ന് പൊലീസ് പറഞ്ഞു. പ്രതി വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്​ച പുലര്‍ച്ച എത്തിയാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതി​െയ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.