നാടി​‍െൻറ ആരോഗ്യം വീണ്ടെടുക്കാൻ ഒളിമ്പിക് വേവ്

നാടി​‍ൻെറ ആരോഗ്യം വീണ്ടെടുക്കാൻ ഒളിമ്പിക് വേവ് ചെറുവത്തൂർ: കേരള ഒളിമ്പിക് അസോസിയേഷനുകീഴിൽ ഒളിമ്പിക് വേവി​ൻെറ ജില്ല ഘടകം നിലവിൽ വന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവ ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് ഒളിമ്പിക് വേവ്. എല്ലാ പ്രായത്തിലുമുള്ളവരുടെയും ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്നതിനും മുതിർന്ന പൗരന്മാരെ കർമനിരതരാക്കാനുമുള്ള പദ്ധതിയാണ് ഒളിമ്പിക് വേവ്. ജീവിതശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ചിട്ടയായ വ്യായാമം, ആഹാര ക്രമീകരണം, ആരോഗ്യ പരിപാലനം തുടങ്ങിയവയിൽ ബോധവത്​കരണം നടത്തുക, ത്രിതല പഞ്ചായത്ത് തലത്തിൽ മെഡിക്കൽ ക്യാമ്പുകൾ സജ്ജമാക്കുക എന്നിവ ഒളിമ്പിക് വേവി​‍ൻെറ പ്രധാന പ്രവർത്തനങ്ങളാണ്. ചെറുവത്തൂർ പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് ഡോ. എം.കെ. രാജശേഖരൻ അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ല സെക്രട്ടറി എം. അച്യുതൻ പദ്ധതി വിശദീകരിച്ചു. ജനറൽ കൺവീനർ വികാസ് പലേരി സ്വാഗതം പറഞ്ഞു. ഫെബ്രുവരി രണ്ടാം വാരത്തിൽ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ചെറുവത്തൂരിൽ നടക്കും. ഡോ. സി. സുരേശൻ മുഖ്യരക്ഷാധികാരിയായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.