റിപ്പബ്ലിക് ദിന പരേഡ്: റവന്യൂ മന്ത്രി മുഖ്യാതിഥിയാകും

കാസർകോട്​: റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി നടത്തുന്ന ജില്ലതല പരേഡില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യാതിഥിയാകും. വിദ്യാനഗര്‍ കാസര്‍കോട് മുനിസിപ്പല്‍ സ്​റ്റേഡിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരേഡ് നടക്കുക. മൂന്ന് പൊലീസ് പ്ലാറ്റൂണ്‍, ഒരു എക്‌സൈസ് പ്ലാറ്റുണ്‍ ഉള്‍പ്പെടെ നാല് പ്ലാറ്റൂണ്‍ മാത്രം പരേഡില്‍ അണിനിരക്കും. 65ല്‍ കൂടുതല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും സ്‌റ്റേഡിയത്തിലേക്ക് പ്രവേശന അനുവാദമില്ല. പരമാവധി 100 ക്ഷണിതാക്കളെ സ്​റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും. സാംസ്‌കാരിക പരിപാടികളും പുരസ്‌കാര വിതരണവും ഉണ്ടാകില്ല. തെര്‍മല്‍ പരിശോധന നടത്തിയും മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പാക്കിയുമാണ് പ്രവേശനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT