ലൈബ്രറി കൗൺസിൽ ജില്ലതല വായന മത്സരം

ഉദുമ: പാലക്കുന്ന് അംബിക സ്കൂളിൽ ജില്ല പ്രസിഡൻറ്​ കെ.വി. കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു. യു.പി, മുതിർന്നവർ, വനിത വിഭാഗങ്ങളിൽ നടത്തിയ മത്സരത്തിൽ 97 പേർ പങ്കെടുത്തു. സെക്രട്ടറി ഡോ. പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജോ.​ സെക്രട്ടറി ടി. രാജൻ, പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതി പ്രസിഡൻറ്​ പി.വി. രാജേന്ദ്രൻ, കെ. രവീന്ദ്രൻ, പപ്പൻ കുട്ടമത്ത്, അംബുജാക്ഷൻ, സുനിൽ പട്ടേന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.